'വിഷുക്കണി തട്ടു'മായി വെണ്ണല സഹകരണ ബാങ്ക്
Monday 13 April 2026 6:35 PM IST
കൊച്ചി: വെണ്ണല സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹകരണ സൂപ്പർ മാർക്കറ്റിൽ വിഷു ആഘോഷത്തിനായി 'വിഷുക്കണി തട്ടിന്റെ' വില്പന ആരംഭിച്ചു. വിപണനോദ്ഘാടനം ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് നിർവഹിച്ചു. ഭരണസമിതി അംഗം വിനീത സക്‌സേന അദ്ധ്യക്ഷയായി. ഭരണ സമിതി അംഗങ്ങളായ ആശാ കലേഷ്, എൻ.എ. അനിൽകുമാർ, വി.കെ.വാസു, ഫസീർഖാൻ, എം.എൻ. ലാജി, ആർ.രാഹുൽ രാജ്, ആർ.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. മാമ്പഴം, മുന്തിരി, ആപ്പിൾ, കണിവെള്ളരി, ചക്ക, പൈനാപ്പിൾ, മത്തൻ, ഞാലിപ്പൂവൻ, വാൽക്കണ്ണാടി, വിശറി, ചൂരൽ ബാസ്‌ക്കറ്റ് ഉൾപ്പെടെ 12 ഇന വിഷുക്കണിത്തട്ട് കുറഞ്ഞ നിരക്കിൽ ലഭ്യമാണ്.