കാമുകിയുടെ പേരില്‍ അനിയനും ചേട്ടനും തെറ്റി? ഹാര്‍ദിക് പാണ്ഡ്യ പുറത്തായപ്പോള്‍ തുള്ളിച്ചാടി ക്രുണാല്‍

Monday 13 April 2026 6:35 PM IST

മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍താരവും മുംബയ് ഇന്ത്യന്‍സ് നായകനുമായ ഹാര്‍ദിക് പാണ്ഡ്യയും സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യയും തമ്മില്‍ തെറ്റിയെന്ന് അഭ്യൂഹം. ഐപിഎല്ലില്‍ മുംബയ് - ബംഗളൂരു മത്സരത്തില്‍ ഹാര്‍ദിക് പുറത്തായപ്പോള്‍ അത് ക്രുണാല്‍ ആഘോഷമാക്കിയതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. കളത്തില്‍ സാധാരണ എതിര്‍ ടീമുകളില്‍ കളിക്കുമ്പോള്‍ പോലും വലിയ സൗഹൃദവും സ്‌നേഹപ്രകടനവും നടത്താറുള്ള ഇരുവരും പക്ഷേ ഞായറാഴ്ച നടന്ന മത്സരത്തില്‍ അകല്‍ച്ച സൂക്ഷിച്ചിരുന്നു.

മത്സരത്തില്‍ 22 പന്തില്‍ 40 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യ നിര്‍ണായക സമയത്ത് പുറത്തായത് മുംബയുടെ നില പരുങ്ങലിലാക്കിയിരുന്നു. എന്നാല്‍ ഹാര്‍ദിക് പുറത്തായപ്പോഴുള്ള ക്രുണാലിന്റെ അമിതാഘോഷമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇന്നിംഗ്‌സിന്റെ 15ാം ഓവറില്‍ ജേക്കബ് ഡഫിയുടെ പന്തില്‍ റൊമാരിയോ ഷെപ്പേര്‍ഡ് ക്യാച്ചെടുത്താണ് ഹാര്‍ദിക് പുറത്താകുന്നത്. ഷെപ്പേര്‍ഡിനു സമീപത്തേക്ക് ഓടിയെത്തിയ ക്രുണാല്‍ പാണ്ഡ്യ സന്തോഷത്തില്‍ തുള്ളിച്ചാടുന്ന വിഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.

സാധാരണ എതിരെ കളിക്കുന്ന ഹാര്‍ദിക്കിന്റെ വിക്കറ്റു വീഴുമ്പോള്‍ വലിയ ആഘോഷങ്ങള്‍ക്കു ക്രുണാല്‍ മുതിരാറില്ല, മാത്രവുമല്ല പുറത്തായി മടങ്ങുമ്പോള്‍ ഓടി ഹാര്‍ദിക്കിന്റെ അടുക്കലേക്ക് എത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുമുണ്ട്. എന്നാല്‍ അടുത്തകാലത്തായി ഇരുവരും തമ്മില്‍ അത്ര നല്ല ബന്ധമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാര്യ നടാഷ സ്റ്റാന്‍കോവിക്കുമായി വേര്‍പിരിഞ്ഞ ശേഷം ഹാര്‍ദിക് മഹിക ശര്‍മ്മയുമായി പ്രണയത്തിലാണ്. ഈ ബന്ധത്തെ ചൊല്ലിയാണ് ഇരുവരും തമ്മില്‍ തെറ്റിയതെന്നാണ് അഭ്യൂഹങ്ങള്‍.

മഹികയ്ക്ക് വേണ്ടി കോടികളാണ് ഹാര്‍ദിക് പാണ്ഡ്യ ചെലവാക്കുന്നത്. കാമുകിക്ക് ആഡംബര സമ്മാനങ്ങള്‍ നല്‍കുന്നത് ഹാര്‍ദിക്കിന്റെ പതിവാണ്. ഇതേച്ചൊല്ലിയാണ് പ്രശ്‌നങ്ങളുണ്ടായതെന്നാണ് അഭ്യൂഹങ്ങളെങ്കിലും ഒരിക്കലും പാണ്ഡ്യ സഹോദരന്‍മാര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.