കെ.പി.എസ്.ടി.എ യാത്രയയപ്പ്
Tuesday 14 April 2026 12:09 AM IST
കാഞ്ഞങ്ങാട്: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പും പുതുതായി തിരഞ്ഞെടുത്ത സംസ്ഥാന ഭാരവാഹികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ബി. സുനിൽകുമാർ അദ്ധ്യാപകർക്ക് ഉപഹാര സമർപ്പണം നടത്തി. ജില്ലാ പ്രസിഡന്റ് കെ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഹരിലാൽ, സംസ്ഥാന സെക്രട്ടറി പി. ശശിധരൻ, സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ പ്രശാന്ത് കാനത്തൂർ, അലോഷ്യസ് ജോർജ്ജ്, സമിതി അംഗങ്ങളായ എം.കെ പ്രിയ, സി.എം. വർഗ്ഗീസ്, കൗൺസിലർമാരായ പി. ജലജാക്ഷി, ആർ.വി പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി. രാജേഷ് കുമാർ സ്വാഗതവും പി. ശ്രീജ നന്ദിയും പറഞ്ഞു.