സനോജ് ഭവനനിർമാണം: രേഖ കൈമാറി

Tuesday 14 April 2026 12:07 AM IST
കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി ജയചന്ദ്രൻ രേഖ കൈമാറുന്നു

കാഞ്ഞങ്ങാട്: 9 വർഷം മുമ്പ് ജോലിക്കിടയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു താഴെ വീണ് അരക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട എണ്ണപറ പേരിയയിലെ സനോജിനു നാട്ടുകാരുടെ കൂട്ടായ്മയിൽ നിർമ്മിക്കുന്ന സ്നേഹഭവനത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സൗജന്യമായി ലഭിച്ച സ്ഥലത്തിന്റെ രേഖയുടെ കൈമാറ്റം കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി ജയചന്ദ്രൻ നിർവ്വഹിച്ചു. മെമ്പർ രാജൻ അയ്യങ്കാവ് അദ്ധ്യക്ഷത വഹിച്ചു. യു. നാരായണൻ നായർ സ്ഥലത്തിന്റെ രേഖ സനേജിന് കൈമാറി. പഞ്ചായത്ത് അംഗം സജിന ശ്രീകുമാർ, പൊതുപ്രവർത്തകരായ പി.വി ജയരാജൻ, ടി.വി ബാലകൃഷ്ണൻ, ബാലകൃഷ്ണൻ അയ്യങ്കാവ്, ശ്രീജൻ പെരിയ, എ.വി. രവി രാജ്, മധു നിർക്കല സംസാരിച്ചു. പി. കപിൽ കുമാർ സ്വാഗതവും സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. സഹായങ്ങൾ അയയ്ക്കാം. അക്കൗണ്ട് നമ്പർ: 178 110801200 100, ഐ.എഫ്.എസ്.സി: KSB K0001781.