സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറ്റം
Tuesday 14 April 2026 12:04 AM IST
പാണത്തൂർ: കോടോത്ത് ഡോ. അംബേദ്കർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തികരിച്ച സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറ്റ ചടങ്ങ് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം നിർവ്വഹിച്ചു. കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബിന്ദു മുഖ്യാതിഥിയായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ. ജയരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.എസ്.എസ് റീജിയണൽ പ്രോഗ്രാം കൺവീനർ വി. ഹരിദാസ് സന്ദേശം നൽകി. റീന തോമസ്, സന്ധ്യ രാജൻ, അജീഷ് , പ്രദീപ്, രമേശൻ, ശാന്തകുമാരി, രതീഷ് കുമാർ, ശ്രീലത സംസാരിച്ചു. പ്രിൻസിപ്പാൾ പി.എം ബാബു സ്വാഗതവും നിർമ്മാണ സമിതി വർക്കിംഗ് ചെയർമാൻ കെ.ബി ബിജുമോൻ നന്ദിയും പറഞ്ഞു.