യു​ദ്ധ​മേ​ഘങ്ങൾ​ ​അ​ക​ലെ; ഹി​റ്റാ​യി​ ​ആ​ഫ്രി​ക്ക

Tuesday 14 April 2026 2:46 AM IST

കൊ​ച്ചി​:​ ​പ​ശ്ചി​മേ​ഷ്യ​ൻ​ ​സം​ഘ​ർ​ഷ​ത്തി​ൽ​ ​ഗ​ൾ​ഫി​ലേ​ക്കും​ ​യൂ​റോ​പ്പി​ലേ​ക്കു​മു​ള്ള​ ​ടൂ​റി​സം​ ​പാ​ക്കേ​ജു​ക​ൾ​ ​കൂ​പ്പു​കു​ത്തി​യ​പ്പോ​ൾ​ ​ആ​ഫ്രി​ക്ക​ൻ​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ​സ​ന്ദ​ർ​ശ​ക​ ​പ്ര​വാ​ഹം.​ ​മു​ൻ​ ​വ​ർ​ഷ​ങ്ങ​ളെ​ ​അ​പേ​ക്ഷി​ച്ച് ​ഇ​ന്ത്യ​യി​ൽ​ ​നി​ന്ന് ​ആ​ഫ്രി​ക്ക​യി​ലേ​ക്ക് ​പോ​കു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ ​കൂ​ടി.​ ​ അ​വ​ധി​ക്കാ​ല​ ​പാ​ക്കേ​ജു​ക​ളി​ൽ​ ​കൂ​ടു​ത​ലും​ ​ആ​ഫ്രി​ക്ക​ൻ​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണെ​ന്ന് ​പ്ര​മു​ഖ​ ​ടൂ​റി​സം​ ​ഏ​ജ​ൻ​സി​ക​ൾ​ ​പ​റ​യു​ന്നു.​ ​മി​ക​ച്ച​ ​യാ​ത്രാ​നു​ഭ​വം,​ ​വൈ​വി​ദ്ധ്യ​ങ്ങ​ൾ,​ ​ഭ​ക്ഷ​ണം,​ ​സു​ര​ക്ഷി​ത​ത്വം​ ​ഇ​വ​യെ​ല്ലാം​ ​പ്ര​മു​ഖ​ ​ആ​ഫ്രി​ക്ക​ൻ​ ​രാ​ജ്യ​ങ്ങ​ളു​ടെ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്നു.​ ​ ഇ​ന്ത്യ​യി​ലെ​ ​പ്ര​മു​ഖ​ ​ന​ഗ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​ആ​ഫ്രി​ക്ക​യി​ലേ​ക്ക് ​അ​ത​ത് ​രാ​ജ്യ​ങ്ങ​ളു​ടെ​ ​വി​മാ​ന​സ​ർ​വീ​സു​ക​ളു​മു​ണ്ട്.

ഇഷ്ടപ്പെടുന്ന ചില പ്രധാന രാജ്യങ്ങൾ

  • നമീബിയ
  • ദക്ഷിണാഫ്രിക്ക
  • സിംബാംബ്‌വേ
  • സാംബിയ
  • ബോട്‌സ്വാന
  • ഇത്യോപ്യ
  • കെനിയ
  • ടാൻസാനിയ
  • ഘാന

ഇന്ത്യ- ആഫ്രിക്ക

ഭായി ഭായി

ഭ​ക്ഷ​ണ​ത്തി​ല​ട​ക്കം​ ​ഒ​ട്ടേ​റെ​ ​ത​നി​മ​ക​ൾ​ ​ആ​ഫ്രി​ക്ക​യെ​യും​ ​ഇ​ന്ത്യ​യെ​യും​ ​ചേ​ർ​ത്തു​നി​റു​ത്തു​ന്നു​ണ്ട്.​ ​ധാ​രാ​ളം​ ​ഇ​ന്ത്യ​ൻ​ ​ഷെ​ഫു​മാ​ർ​ ​ആ​ഫ്രി​ക്ക​ൻ​ ​വി​ഭ​വ​ങ്ങ​ളി​ൽ​ ​സ്‌​പെ​ഷ്യ​ലൈ​സ് ​ചെ​യ്തി​ട്ടു​ണ്ട്.​ ​ദു​ബാ​യി​ൽ​ ​ന​ട​ന്ന​ 2020​ ​എ​ക്‌​സ്‌​പോ​യി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​സ​ന്ദ​ർ​ശ​ക​ർ​ ​എ​ത്തി​യ​ത് ​ആ​ഫ്രി​ക്ക​ൻ​ ​പ​വി​ലി​യ​നു​ക​ളി​ൽ​ ​ആ​യി​രു​ന്നു.​ ​പ​രി​പ്പു​വ​ർ​ഗ​ങ്ങ​ൾ​ ​കൊ​ണ്ടു​ള്ള​ ​വി​ഭ​വ​ങ്ങ​ൾ​ ​ആ​ഫ്രി​ക്ക​ക്കാ​ർ​ക്ക് ​പ്ര​ധാ​ന​മാ​ണ്.​ ​പ​രി​പ്പ് ​വേ​വി​ച്ചു​ ​വ​റ്റി​ച്ച​തും​ ​ഗ്രി​ൽ​ ​ചെ​യ്ത​ ​ആ​ട്ടി​റ​ച്ചി​യും​ ​ക​പ്പ​യും​ ​കാ​ച്ചി​ലും​ ​ന​ന്നാ​യി​ ​പു​ഴു​ങ്ങി​ ​മ​ര​ ​ഉ​ര​ലി​ൽ​ ​ഇ​ടി​ച്ചു​ ​പ​തം​ ​വ​രു​ത്തി​യ​ ​ഉ​രു​ള​ക​ളും​ ​ഗ്രാ​മീ​ണ​ ​മേ​ഖ​ല​ക​ളി​ലെ​ ​വി​രു​ന്നു​ക​ളി​ൽ​ ​ഒ​ഴി​വാ​ക്കി​ല്ല.​ ​കെ​നി​യ,​ ​ബോ​ട്‌​സ്വാ​ന,​ ​ഘാ​ന,​ ​ഗി​നി,​ ​ഉ​ഗാ​ണ്ട​ ​തു​ട​ങ്ങി​യ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​ഇ​ന്ത്യ​ക്കാ​ർ​ ​ധാ​രാ​ള​മു​ള്ള​തി​നാ​ൽ​ ​പ​ല​രു​ചി​ക്കൂ​ട്ടു​ക​ളും​ ​അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും​ ​വി​മാ​നം​ ​ക​യ​റി.​ ​ഇ​ഡ​ലി,​ ​സാ​മ്പാ​ർ,​ ​വ​ട,​ ​ദോ​ശ,​ ​പാ​ല​പ്പം,​ ​ക​പ്പ​പ്പു​ഴു​ക്ക്,​ ​മാ​ങ്ങ​യി​ട്ട​ ​മീ​ൻ​ ​ക​റി,​ ​മ​ട്ട​ൻ​ ​ക​ബാ​ബ്,​ ​ദാ​ൽ,​ ​റോ​ള​ക്‌​സ് ​എ​ന്നി​റി​യ​പ്പെ​ടു​ന്ന​ ​ഷ​വ​ർ​മ​യു​ടെ​ ​അ​പ​ര​ൻ​ ​തു​ട​ങ്ങി​യ​വ​ ​ഇ​ഷ്ട​പ്പെ​ടാ​ത്ത​ ​ആ​ഫ്രി​ക്ക​ക്കാ​രി​ല്ല.

ഇന്ത്യക്കാരുടെ ചില ഇഷ്ട

ആഫ്രിക്കൻ വിഭവങ്ങൾ

*​ ​മ​ത്സ്യ​ങ്ങ​ളും​ ​ചി​പ്പി​യും​ ​ചേ​ർ​ന്ന​ ​സ്‌​പെ​ഷ്യ​ൽ​ ​കെ​നി​യ​ൻ​ ​റോ​സ്റ്റ്,​ ​പ​ച്ച​ ​ഏ​ത്ത​ക്കാ​യ​ ​ചേ​ർ​ത്ത​ ​ബീ​ഫ് ​റോ​സ്റ്റ്,​ ​ആ​ട്ടി​റ​ച്ചി​ ​ചു​ട്ട​ത്,​ ​എ​രി​വു​ള്ള​ ​മു​ള​ക് ​ച​മ്മ​ന്തി​യോ​ടു​ ​കൂ​ടി​യ​ ​ക​പ്പ​കാ​ച്ചി​ൽ​ ​പു​ഴു​ങ്ങി​യ​ത് *​ ​ചു​ട്ടെ​ടു​ത്ത​ ​ചെ​മ്മ​രി​യാ​ട് ​സ​ഹി​ത​മു​ള്ള​ ​സ​ൻ​സി​ബാ​റി​ ​മ​സാ​ല​ ​ബി​രി​യാ​ണി,​ ​മാ​ങ്ങ​യും​ ​ചെ​മ്മീ​നും​ ​കൊ​ണ്ടു​ള്ള​ ​ഗി​നി​ ​വി​ഭ​വ​ങ്ങ​ൾ. *​ ​തേ​ൻ​ ​ചേ​ർ​ത്ത​ ​ഇ​ത്യോ​പ്യ​ൻ​ ​പാ​നീ​യ​ങ്ങ​ൾ,​ ​ഉ​ഗാ​ണ്ട​ൻ​ ​കെ​നി​യ​ൻ​ ​പു​ലാ​വ്,​ ​തേ​ങ്ങാ​ച്ചോ​റ്,​ ​ആ​ഫ്രി​ക്ക​ൻ​ ​പ​ഴ​ങ്ങ​ൾ​ ​ചേ​ർ​ന്ന​ ​റു​വാ​ണ്ട​ൻ​ ​പേ​സ്ട്രി.