വിഷുക്കണി മേടം രണ്ടിന്

Monday 13 April 2026 9:50 PM IST
f

തിരുവനന്തപുരം: മേടം ഒന്നിന് പകരം ഇക്കുറി വിഷു ആഘോഷിക്കുന്നത് രണ്ടിന് (ഏപ്രിൽ15). സൂര്യൻ മേടം രാശിയിൽ പ്രവേശിക്കുന്ന മേടസംക്രമം ഏപ്രിൽ 14ന് സൂര്യോദയത്തിനു ശേഷമാണ്. ജ്യോതിഷ വിധിപ്രകാരം ഉദയശേഷം സംക്രമം വന്നാൽ ആഘോഷം നടത്തേണ്ടത് തൊട്ടടുത്ത ദിവസമാണ്. അതുകൊണ്ടാണ് ഏപ്രിൽ 15 ന് വിഷു ആഘോഷിക്കുന്നത്. വെളുപ്പിന് 4നും 6നും ഇടയ്ക്കുള്ള സമയം കണികാണാൻ ഉത്തമാണെന്ന് ജ്യോതിഷികൾ ചൂണ്ടിക്കാട്ടുന്നു.വരാനിരിക്കുന്ന ഒരാണ്ടിന്റെ ഐശ്വര്യമാണ് വിഷുക്കണിയിലൂടെ ദർശിക്കുന്നത്.