പത്താമുദയ മഹോത്സവം

Tuesday 14 April 2026 1:49 AM IST

ഉ​ദ​യം​പേ​രൂ​ർ​:​ ​നെ​ടു​വേ​ലി​ൽ​ ​ഭ​ഗ​വ​തി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​പ​ത്താ​മു​ദ​യ​ ​മ​ഹോ​ത്സ​വം​ ​നാ​ളെ​ ​മു​ത​ൽ​ 23​ ​വ​രെ​ ​വി​വി​ധ​ ​ച​ട​ങ്ങു​ക​ളോ​ടെ​ ​ന​ട​ത്തും.​ 15​ന് ​പ​ള്ളി​യു​ണ​ർ​ത്ത​ൽ,​ ​അ​ഷ്ട​ദ്ര​വ്യ​ ​മ​ഹാ​ഗ​ണ​പ​തി​ഹോ​മം,​ ​ഉ​ഷ​പൂ​ജ,​ ​ക​ല​വ​റ​ ​നി​റ​ക്ക​ൽ,​ ​ഉ​ച്ച​പൂ​ജ.​ ​വൈ​കി​ട്ട് ​ദീ​പാ​രാ​ധ​ന​യ്ക്ക് ​ശേ​ഷം​ ​ഭ​ക്തി​ഗാ​നാ​ർ​ച്ച​ന​യും​ ​അ​ത്താ​ഴ​പൂ​ജ​യും.​ 16​ന് ​അ​ഖ​ണ്ഡ​ ​നാ​മ​ജ​പം,​ ​വൈ​കി​ട്ട് ​ഹൈ​ന്ദ​വ​ ​പൈ​തൃ​ക​ ​സം​ഗ​മ​ത്തി​ൽ​ ​ശ​ശി​ക​ല​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ 17​ന് ​ഭ​ക്തി​ഗാ​ന​സു​ധ,​ ​ഭ​ര​ത​നാ​ട്യം,​ ​നൃ​ത്ത​പ​രി​പാ​ടി​ക​ൾ.​ ​തു​ട​ർ​ന്നു​ള്ള​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​സ​ർ​പ്പ​ങ്ങ​ൾ​ക്ക് ​വെ​ച്ചു​നി​വേ​ദ്യം,​ ​ഭ​സ്മ​ക്ക​ളം,​ ​പൊ​ടി​ക്ക​ളം,​ ​തി​രു​വാ​തി​ര,​ ​ഗാ​ന​മേ​ള,​ ​പ​ക​ൽ​പ്പൂ​രം,​ ​എ​ഴു​ന്ന​ള്ളി​പ്പ്,​ ​വ​ലി​യ​ഗു​രു​തി​ ​എ​ന്നി​വ​ ​ഉ​ണ്ടാ​യി​രി​ക്കും.​ 23​ന് ​താ​ലം​വ​ര​വ്,​ ​ത​ന്ത്രി​പൂ​ജ,​ ​വ​ലി​യ​ഗു​രു​തി​ ​എ​ന്നി​വ​യോ​ടെ​ ​മ​ഹോ​ത്സ​വം​ ​സ​മാ​പി​ക്കും.​ 30​ന് ​ഏ​ഴാം​ഗു​രു​തി.​ ​ജൂ​ൺ​ 22​ന് ​പ്ര​തി​ഷ്ഠാ​ദി​ന​ ​മ​ഹോ​ത്സ​വം.