നാരങ്ങാവെള്ളം ശ​രീ​രം​ ​കൂ​ളാ​ക്കും പോ​ക്ക​റ്റ് ​ചൂ​ടാ​ക്കും

Tuesday 14 April 2026 1:57 AM IST

കോ​ല​ഞ്ചേ​രി​:​ ​വേ​ന​ൽ​ക്കാ​ല​ത്ത് ​ശ​രീ​ര​വും​ ​മ​ന​സും​ ​ഒ​രു​പോ​ലെ​ ​ത​ണു​പ്പി​ക്കു​ന്ന​ ​‘​നാ​ര​ങ്ങാ​വെ​ള്ളം​’​ ​വി​ല​ക്ക​യ​റ്റ​ത്തി​ന്റെ​ ​ചൂ​ടി​ൽ.​ ​ചെ​റു​നാ​ര​ങ്ങ​യു​ടെ​ ​വി​ല​ ​കു​ത്ത​നെ​ ​ഉ​യ​ർ​ന്ന​തോ​ടെ​ ​നാ​ര​ങ്ങാ​വെ​ള്ള​വും​ ​'​ല​ക്ഷ്വ​റി​ ​ഐ​റ്റം​"​ ​ആ​കു​ന്ന​ ​സാ​ഹ​ച​ര്യ​മാ​ണെ​ന്ന് ​വ്യാ​പാ​രി​ക​ളും​ ​ഉ​പ​ഭോ​ക്താ​ക്ക​ളും​ ​പ​റ​യു​ന്നു.​ 10​–15​ ​രൂ​പ​യ്‌​ക്ക് ​ല​ഭി​ച്ചി​രു​ന്ന​ ​ഒ​രു​ ​ഗ്ലാ​സ് ​നാ​ര​ങ്ങാ​വെ​ള്ള​ത്തി​ന് ​ഇ​പ്പോ​ൾ​ 20​–30​ ​രൂ​പ​ ​കൊ​ടു​ക്ക​ണം.​ ​ചി​ല​ ​സ്ഥ​ല​ങ്ങ​ളി​ൽ​ 40​ ​രൂ​പ​ ​ക​ട​ന്ന​താ​യും​ ​പ​റ​യു​ന്നു. വി​പ​ണി​യി​ലെ​ ​വി​ല​ക്ക​യ​റ്റം​ ​നേ​രി​ട്ട് ​ബാ​ധി​ക്കു​ന്ന​ത് ​സാ​ധാ​ര​ണ​ക്കാ​രെ​യാ​ണ്.​ ​ദി​വ​സേ​ന​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കും​ ​യാ​ത്ര​ക്കാ​ർ​ക്കും​ ​ആ​ശ്വാ​സ​മാ​യി​രു​ന്ന​ ​പാ​നീ​യ​ത്തി​ന്റെ​ ​വി​ല​ ​കൂ​ടി​യ​തോ​ടെ​ ​അ​വ​ർ​ക്ക് ​വേ​റേ​ ​വ​ഴി​ക​ൾ​ ​തേ​ടേ​ണ്ടി​വ​രു​ന്നു.​ ​ചി​ല​ർ​ ​സം​ഭാ​ര​ത്തി​ലേ​ക്ക് ​കൂ​ടു​മാ​റി,,​ അ​തേ​സ​മ​യം,​ ​അ​ടു​ത്ത​ ​ആ​ഴ്ച​ക​ളി​ൽ​ ​പു​തി​യ​ ​വി​ള​വ് ​എ​ത്തു​ന്ന​തോ​ടെ​ ​വി​ല​ ​കു​റ​യു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​വ്യാ​പാ​രി​ക​ൾ.​ ​അ​തു​വ​രെ​ ​വേ​ന​ലി​ന്റെ​ ​ചൂ​ടും​ ​നാ​ര​ങ്ങ​യു​ടെ​ ​വി​ല​യും​ ​ഒ​രു​പോ​ലെ​ ​ചു​ട്ടു​പൊ​ള്ളി​ക്കു​ന്ന​ ​അ​വ​സ്ഥ​ ​തു​ട​രാ​നാ​ണ് ​സാ​ദ്ധ്യ​ത.

250 കടന്ന് ചെറുനാരങ്ങ

ചെറുനാരങ്ങയുടെ വില കിലോയ്‌ക്ക് 250 രൂപ പിന്നിട്ടു. ഏതാനും ആഴ്ചകൾക്ക് മുമ്പ് 140 - 150 രൂപയ്‌ക്ക് ലഭ്യമായിരുന്നു. പല ഘടകങ്ങൾ വില വർദ്ധനവിലേക്ക് നയിച്ചുവെന്ന് വ്യാപാരികൾ പറയുന്നു.

ചൂട് കൂടുന്നതനുസരിച്ച് ആവശ്യകത വർദ്ധിക്കുന്നു

 ഉത്പാദനം കുറഞ്ഞു

 ഗതാഗതച്ചെലവിലെ വർദ്ധന