ദളിത്‌ കൂട്ടായ്മയുടെ പ്രതിഷേധം

Tuesday 14 April 2026 12:21 AM IST

അടൂർ: കണ്ണൂർ ഡെന്റൽ കോളേജിൽ ഒന്നാംവർഷ വിദ്യാർത്ഥി ജാതി അധിക്ഷേപത്തിന് ഇരയായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തരവാദികളായ അദ്ധ്യാപകരെയും റാഗിംഗ് നടത്തി​യ വിദ്യാർത്ഥികളെയും അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ദളിത് കൂട്ടായ്മയുടെ നേതൃത്വത്തി​ൽ പ്രതിഷേധം സംഘടി​പ്പി​ച്ചു. സെൻട്രൽ ജംഗ്ഷനിലെ അംബേദ്കർ പ്രതിമയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധ യോഗത്തിൽ കെ.എൻ.രാജൻ, മണ്ണിൽ രാഘവൻ, ചന്ദ്രമോഹൻ അടൂർ, ഷേണായി തോമസ്, കാവടി തങ്കപ്പൻ, അംജിത്ത് അടൂർ എന്നിവർ പ്രസംഗിച്ചു.