ഈസ്റ്റർ സംഗമം
Tuesday 14 April 2026 12:22 AM IST
അടൂർ : അടൂർ യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഈസ്റ്റർ സംഗമം ജോഷ്വ മാർ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്തു. റോഷൻ ജേക്കബ്, അനിയൻ ചെപ്പള്ളിൽ, അടൂർ സുഭാഷ്, ഫാ.ഫിലിപ്പോസ് ഡാനിയേൽ, ബേബിജോൺ, റവ.ബിബിൻ ജേക്കബ്, ഫാ.ഡോ.ശാന്തൻ ചരുവിൽ, ഫാ.ഡോ.റിഞ്ചു. പി.കോശി, റവ.അനീഷ്. എം.ഫിലിപ്പ്, ഇടവക വികാരി ഫാദർ ജോർജ് വർഗീസ് ചിറക്കരോട്ട്, ഫാ.ജോസഫ് സാമൂവേൽ തറയിൽ കോർ എപ്ലിസ്കോപ്പ, ഫാ.സി.തോമസ് മുട്ടുവേലിൽ കോർ എപ്പിസ്കോപ്പ, തോമസ് മാത്യു, ജോസ് വി.കോശി എന്നിവർ പങ്കെടുത്തു.