ഇന്റേൺഷിപ്പ് അവസരം
Tuesday 14 April 2026 12:23 AM IST
പത്തനംതിട്ട : സംസ്ഥാന സാക്ഷരതാമിഷൻ അതോറിട്ടി 2026 - 27 വർഷത്തേക്കുള്ള ഇന്റേൺഷിപ്പ് പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികൾക്ക് സാക്ഷരത, തുടർവിദ്യാഭ്യാസം, സാമൂഹിക ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവയിൽ പ്രായോഗികപരിചയം നൽകുക എന്നതാണ് ലക്ഷ്യം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജില്ലാ സാക്ഷരതാമിഷനുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാം. ബിരുദ /ബിരുദാനന്തര വിദ്യാർഥികൾക്ക് അപേക്ഷിക്കാം. pta.literacy@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അപേക്ഷ അയയ്ക്കണം. അവസാന തീയതി 16 . ഫോൺ : 0468 2220799, 9447561920.