നിതിൻ ലോൺ മാഫിയ ഭീഷണിക്കും ഇരയായി 

Tuesday 14 April 2026 2:26 AM IST

കണ്ണൂർ: കോളേജിലെ ജാതി അധിക്ഷേപത്തിനുപുറമേ, ഓൺലൈൻ ലോൺ ആപ്പ് മാഫിയയുടെ നിരന്തര ഭീഷണിക്കും മാനസിക പീഡനത്തിനും നിതിൻ രാജ് ഇരയായി. ഇത് വ്യക്തമാക്കുന്ന വാട്സ്ആപ്പ് ചാറ്റ് സൈബർ പൊലീസ് കണ്ടെത്തി. വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് നിതിന്റെ അദ്ധ്യാപികയ്ക്ക് അയച്ച ഭീഷണി സന്ദേശങ്ങളും പുറത്തുവന്നു.

38 ശതമാനം പലിശ നിരക്കിലാണ് നിതിൻ ഓൺലൈൻ ആപ്പിലൂടെ വായ്പയെടുത്തത്. തുടർന്ന് 19,000 രൂപ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ, താൻ പാവമാണെന്നും തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെന്നും ലോൺ കമ്പനിക്ക് മറുപടി നൽകി. എന്നാൽ 1,000 രൂപ ഉടൻ അയയ്ക്കണമെന്നും പിന്നാലെ ബാക്കി 18,218 രൂപയും അടയ്ക്കണമെന്ന് ഭീഷണിപ്പെടുത്തിയ സന്ദേശങ്ങളാണ് പൊലീസിന്റെ കൈയിലുള്ളത്.

നിതിന്റെ അദ്ധ്യാപികയ്ക്കും ലോൺ കമ്പനി നിരന്തര ഫോൺ കാളുകളും ഭീഷണി സന്ദേശങ്ങളും അയച്ചു. ലോൺ തിരിച്ചടച്ചില്ലെങ്കിൽ കാളുകളും സന്ദേശങ്ങളും തുടർന്നുകൊണ്ടേയിരിക്കുമെന്നും ഭീഷണിപ്പെടുത്തി. നിതിന്റെ അമ്മയുടെയും അദ്ധ്യാപികയുടെയും പേര് ഒന്നായതുകൊണ്ടാണ് അദ്ധ്യാപികയെ ലക്ഷ്യമിട്ടതെന്നാണ് നിഗമനം.

20ലേറെ കാളുകൾ അദ്ധ്യാപികയുടെ ഫോണിലേക്ക് വന്നു. സഹികെട്ട അദ്ധ്യാപിക 10ന് പ്രിൻസിപ്പലിന് പരാതി നൽകി. തുടർന്ന് നിതിനെ പ്രിൻസിപ്പൽ ഓഫീസിലേക്ക് വിളിപ്പിക്കുകയും മൊബൈൽ ഫോൺ പിടിച്ചുവയ്ക്കുകയും ചെയ്തു. ഓഫീസിൽ നിന്നിറങ്ങിയ നിതിൻ ഉച്ചയ്ക്ക് 1.39ഓടെ ജീവനൊടുക്കുകയായിരുന്നു. നിതിന്റെയും അദ്ധ്യാപികയുടെയും കാൾ റെക്കാഡുകൾ പൊലീസ് ശേഖരിച്ചു.

 അ​ദ്ധ്യാ​പി​ക​യു​ടെ പ​രാ​തി​യി​ൽ​ ​കേ​സെ​ടു​ത്തു

നി​തി​ൻ​രാ​ജ് ​ഓ​ൺ​ലൈ​ൻ​ ​ആ​പ്പി​ലൂ​ടെ​യെ​ടു​ത്ത​ ​ലോ​ണി​ൽ​ ​തി​രി​ച്ച​ട​വ് ​ആ​വ​ശ്യ​പ്പെ​ട്ട് ​കോ​ളേ​ജ് ​അ​ദ്ധ്യാ​പി​ക​യെ​ ​ഫോ​ണി​ലൂ​ടെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന​ ​പ​രാ​തി​യി​ൽ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​അ​ഞ്ച​ര​ക്ക​ണ്ടി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​അ​സി.​ ​പ്രൊ​ഫ​സ​ർ​ ​ല​ത​ ​സ​ഹ​ദേ​വ​ന്റെ​ ​പ​രാ​തി​യി​ലാ​ണ് ​ക​ണ്ണൂ​ർ​ ​സൈ​ബ​ർ​ ​ക്രൈം​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്ത​ത്.​ ​മ​ര​ണ​പ്പെ​ട്ട​ ​നി​തി​ൻ​രാ​ജ് ​ലോ​ൺ​ ​ആ​പ്പി​ൽ​ ​നി​ന്ന് ​വാ​യ്പ​യെ​ടു​ത്തി​രു​ന്നു.​ ​ഇ​തി​നാ​യി​ ​ര​ണ്ടാ​മ​ത് ​ന​ൽ​കി​യ​ ​ഫോ​ൺ​ ​ന​മ്പ​ർ​ ​അ​ദ്ധ്യാ​പി​ക​ ​ല​ത​യു​ടേ​താ​യി​രു​ന്നു.​ ​ലോ​ണു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​അ​ദ്ധ്യാ​പി​ക​യ്ക്ക് ​നി​ര​ന്ത​രം​ ​ഫോ​ൺ​ ​വി​ളി​ക​ൾ​ ​വ​ന്നി​രു​ന്ന​താ​യും​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.​ ​അ​ദ്ധ്യാ​പി​ക​യു​ടെ​ ​ന​മ്പ​ർ​ ​ബോ​ധ​പൂ​ർ​വം​ ​ന​ൽ​കി​യ​താ​ണോ,​ ​ലോ​ൺ​ ​ആ​പ്പ് ​ചോ​ർ​ത്തി​ ​എ​ടു​ത്ത​താ​ണോ​ ​എ​ന്ന​കാ​ര്യ​വും​ ​പ്ര​ത്യേ​ക​ ​സം​ഘം​ ​അ​ന്വേ​ഷി​ക്കും.