വിഷുനാൾ ട്രെയിൻ റിസർവേഷൻ കൗണ്ടർ ഉച്ചവരെ
Tuesday 14 April 2026 1:42 AM IST
തിരുവനന്തപുരം: വിഷു ദിവസം ട്രെയിൻ ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകൾ ഉച്ചവരെ മാത്രമേ പ്രവർത്തിക്കൂ. രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടുവരെയായിരിക്കും പ്രവർത്തിക്കുക. അതേസമയം ഓൺലൈൻ ബുക്കിംഗ് സംവിധാനം പതിവ് പോലെ പ്രവർത്തിക്കും.