സ്വർണക്കൊള്ള: ശങ്കരദാസിന് ജാമ്യം

Tuesday 14 April 2026 1:45 AM IST

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിനു ജാമ്യം. അറസ്റ്റിലായി 90 ദിവസം പൂർത്തിയായിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്.മോഹിത് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ഇതോടെ കേസിലെ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചു. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും കേരളത്തിനു പുറത്ത് പോകരുതെന്നും ജാമ്യ വ്യവസ്ഥകളിൽ പറയുന്നുണ്ട്. മുൻ എം.എൽ.എയും സി.പി.എം നേതാവുമായ എ.പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിൽ സി.പി.ഐ പ്രതിനിധിയായിരുന്നു ശങ്കരദാസ്. ജനുവരി 14നാണ് അറസ്റ്റിലായത്.