ശബരിമലയിൽ നാളെ വിഷുക്കണി ദർശനം
Tuesday 14 April 2026 1:57 AM IST
ശബരിമല : വിഷുക്കണി ദർശനത്തിനായി ശബരിമല നട നാളെ പുലർച്ചെ 4ന് തുറക്കും. 4.5 മുതൽ രാവിലെ ഏഴു വരെ ഭക്തർക്ക് വിഷുക്കണി ദർശനം നടത്താം. ഇന്നു രാത്രി നട അടയ്ക്കുന്നതിനുമുമ്പ് മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരിയും കീഴ്ശാന്തിയും പരികർമ്മികളും ചേർന്ന് കണിയൊരുക്കും. നാളെ പുലർച്ചെ നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ച് അയ്യപ്പ സ്വാമിയെ അദ്യം കണികാണിക്കും. തുടർന്ന് തീർത്ഥാടകർക്ക് കണികാണാം. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി എന്നിവർ ചേർന്ന് തീർത്ഥാടകർക്ക് വിഷുക്കൈനീട്ടം നൽകും. മാളികപ്പുറത്തും പമ്പ ഗണപതി കോവിലിലും വിഷുക്കണി ഒരുക്കും. ഇവിടെയും മേൽശാന്തിമാർ ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും.