ഗിന്നസ് റെക്കാഡ്

Tuesday 14 April 2026 12:02 AM IST

റാന്നി: യോഗയിലെ സൂര്യനമസ്കാരത്തിൽ ഗിന്നസ് റെക്കാഡ് കരസ്ഥമാക്കി റാന്നിയുടെ അഭിമാനമായി കുങ്ഫു യോഗ മാസ്റ്റർ പ്രശാന്ത് അമൃതം. ആന്ധ്രപ്രദേശ് സർക്കാരിന്റെ ആഭിമുഖ്യത്തിൽ വിശാഖപട്ടണത്ത് നടന്ന ഗിന്നസ് അറ്റംറ്റിലാണ് റാന്നി ചെറുകുളഞ്ഞി സ്വദേശിയായ പ്രശാന്ത് നേട്ടം കൈവരിച്ചത്. വ്യത്യസ്തമായ സാഹസിക പ്രകടനങ്ങളിലൂടെ കായിക - യോഗ രംഗത്ത് സജീവമായ പ്രശാന്തിനെ തേടി എത്തുന്ന നാലാമത്തെ വലിയ അംഗീകാരമാണിത്. ഇതിനോടകം മൂന്ന് വ്യത്യസ്തമായ ലോക റെക്കാഡുകളും ഒരു അന്താരാഷ്ട്ര അവാർഡും ഒരു സംസ്ഥാന അവാർഡും സ്വന്തമാക്കിയിട്ടുണ്ട്. യോഗാഭ്യാസ രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് ഹോണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്.