യു.ഡി.എഫ് പ്രതിഷേധം

Tuesday 14 April 2026 12:02 AM IST
പടം: കുയ്‌തേരിയിൽ കൃഷി നശിപ്പിച്ച സ്ഥലം യു.ഡി.എഫ് നേതാക്കൾ സന്ദർശിക്കുന്നു.

നാദാപുരം: വളയം ഗ്രാമ പഞ്ചായത്തിലെ കുയ്‌തേരിയിൽ പ്രവാസിയുടെ കൃഷി നശിപ്പിച്ച സംഭവത്തിൽ യു.ഡി.എഫ് നേതാക്കൾ പ്രതിഷേധിച്ചു. കുയ്തേരിയിലെ കൊയിലോത്ത് കണ്ടി നാസറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കാർഷികവിളകളാണ് വെട്ടി നശിപ്പിച്ചത്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് സ്ഥലം സന്ദർശിച്ച യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു .നാദാപുരത്ത് തിരഞ്ഞെടുപ്പിൽ പരാജയ ഭീതി പൂണ്ട സി.പി.എമ്മുകാർ കൃഷികൾ നശിപ്പിക്കുകയും അക്രമണങ്ങൾ അഴിച്ചുവിടുകയുമാണെന്നും ഇത് കൈയുംകെട്ടി നോക്കിനിൽക്കാനാവില്ലെന്നും നേതാക്കൾ പറഞ്ഞു .നാദാപുരം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം.അഭിജിത്, ടി. ടി.കെ. ഖാദർഹാജി, കെ.ചന്ദ്രൻ, രവീഷ് വളയം, സി.വി. കുഞ്ഞബ്ദുള്ള, ഇ. വി.അറഫാത്, ഇ.കെ. സാദിഖ്, സി.എം കുഞ്ഞമ്മദ്, വി.കെ മൂസ എന്നിവർ സ്ഥലം സന്ദർശിച്ചു.