സാഹോദര്യ സംഗമം ഇന്ന്
Tuesday 14 April 2026 12:03 AM IST
കോഴിക്കോട്: എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംബേദ്കർ ജയന്തിയോടനുബന്ധിച്ച് ഇന്ന് സാഹോദര്യ സംഗമം സംഘടിപ്പിക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി കെ ഷെമീർ അറിയിച്ചു. വൈകിട്ട് 4. 30ന് പുതിയറ പി.ടി കരുണാകരൻ വൈദ്യർ ഹാളിൽ നടക്കുന്ന പരിപാടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ ഉദ്ഘാടനം ചെയ്യും. ഡോ. ബി ആർ അംബേദ്കറിന്റെ ജന്മദിനത്തിൽ പാർട്ടി സംഘടിപ്പിച്ചുവരുന്ന അനുസ്മരണം ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശ്രമങ്ങൾക്കെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റുമാരായ വാഹിദ് ചെറുവറ്റ, അബ്ദുൽ ജലീൽ സഖാഫി, ജനറൽ സെക്രട്ടറി കെ ഷെമീർ, സെക്രട്ടറിമാരായ ബാലൻ നടുവണ്ണൂർ, പിടി അബ്ദുൽ ഖയ്യൂം തുടങ്ങിയവർ പ്രസംഗിക്കും.