വോട്ടിംഗ് ശതമാനം കൂട്ടിയത് എസ്.ഐ.ആർ: കമ്മിഷൻ
തിരുവനന്തപുരം: എസ്.ഐ.ആർ.സുതാര്യമായി പൂർത്തിയാക്കിയതാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനം കൂടാൻ കാരണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു. 85% പോളിംഗ് എത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. വോട്ടിംഗ് മെഷീനുകൾ സ്ട്രോംഗ് റൂമുകളിൽ സൂക്ഷിക്കുന്നത് സംബന്ധിച്ച് തർക്കങ്ങളില്ല.ഇവിടങ്ങളിൽ സി.സി.ടി.വി.കവറേജുണ്ട്. അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് ഇത് പരിശോധിക്കാൻ സൗകര്യമൊരുക്കും.ഇലക്ഷൻ ഡ്യൂട്ടിയിലുള്ളവരിൽ വോട്ട് ചെയ്യാനായില്ലെന്ന പരാതിയുള്ളവർക്ക് നേരിട്ട് കമ്മിഷനേയോ, കോടതികളേയോ സമീപിക്കാം
ബൂത്തുകളിൽ പോൾ ചെയ്യപ്പെട്ടത് ആകെയുള്ള 2,71,42,952 വോട്ടിന്റെ 78.27 ശതമാനമാണ്. അതിനൊപ്പം മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, അവശ്യസർവീസുകാർ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവർ എന്നീ 376971 വോട്ടർമാരിൽ 3,68,193 പേർ വോട്ടു ചെയ്തു. നിയോജകമണ്ഡലങ്ങളിലെ അന്തിമ വോട്ടിംഗ് ശതമാനവും വോട്ടെണ്ണൽ ദിവസം ഇൻഡക്സ് കാർഡിനൊപ്പം അറിയിക്കും.വോട്ടിന്റെ കണക്കുകൾ പുറത്തുവിടാൻ വൈകിയിട്ടില്ല. പോസ്റ്റൽ വോട്ടിന്റെ കണക്ക് സമാഹരിക്കാൻ മൂന്നു ദിവസം മാത്രമാണെടുത്തത്. ഇത് ദേശീയ തലത്തിൽ നോക്കുമ്പോൾ വളരെ വേഗത്തിലുള്ള നടപടിയാണെന്നും കമ്മിഷൻ വ്യക്തമാക്കി.
വോട്ട് കണക്ക് :
( ബ്രാക്കറ്റിൽ ആകെ വോട്ട്)
യന്ത്രത്തിലെ വോട്ട് - 2,12,43,942(2,71,42,952)
പുരുഷൻമാർ -99,40,379(1,32,20,811)
സ്ത്രീകൾ -1,13,03,410(1,39,21,868)
ട്രാൻസ്ജെൻഡർ -153(273)
പോസ്റ്റൽ വോട്ട്- 3,68,193 (3,76,971) മുതിർന്ന പൗരന്മാർ -1,40,219 (ആകെ1,45,604) ഭിന്നശേഷിക്കാർ -60,734 (62,159) അവശ്യ സർവീസ് -32,172 (34,140) തിരഞ്ഞെടുപ്പ് ഡ്യൂട്ടി -1,35,068 ഇനി ലഭിക്കാനുള്ളത് -53,984 സർവീസ് വോട്ട്