നൂറാം വാർഷികം ആഘോഷിച്ചു
Tuesday 14 April 2026 12:09 AM IST
കൊടുവള്ളി: ഒരുവർഷം നീണ്ടുനിന്ന കൊടുവള്ളി ജി.എം.എൽ.പി സ്കൂൾ നൂറാം വാർഷിക സമാപന സമ്മേളനം ഗാനരചയിതാവ് ബാപ്പു വാവാട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ.സി. സമീർ അദ്ധ്യക്ഷത വഹിച്ചു. പ്രധാനദ്ധ്യാപകൻ ഫൈസൽ പടനിലം, എം.പി. മൂസ, ആർ.വി. റഷീദ്, മുഹമ്മദ് കുണ്ടുങ്കര, മുസ്തഫ, പി.ടി.സി. ഗഫൂർ, സി.കെ. ജലീൽ, ടി.കെ. അത്തിയ്യത്ത്, ആർ.സി. ശരീഫ്, മൊയ്തീൻ കോയ, കെ.കെ. ഇബ്നു, എ.പി. ഷമീന, അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും അവതരിപ്പിച്ച കലാപരിപാടികളും നടന്നു. നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.