കൊടിയേറ്റ് ഇന്ന്

Tuesday 14 April 2026 1:28 AM IST
lord shiva

ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ പച്ചായിൽ ശിവ ക്ഷേത്രത്തിൽ ഉത്സവം 14 മുതൽ 21 വരെ ആഘോഷിക്കും. ഇന്ന് രാവിലെ ആറിന് കലശപൂജ, ശ്രീഭൂതബലി, എട്ടിന് ശിവ സഹസ്ര നാമ ജപം, വൈകിട്ട് ആചാര്യ വരണം, മുളപൂജ, രാത്രി എട്ടിന് കൊടിയേറ്റം. ക്ഷേത്രം തന്ത്രി ഈക്കാട്ട് മന നാരായണൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. വിശേഷാൽ പൂജകൾക്ക് പുറമെ ദിവസവും രാവിലെ ആറിന് ഗണപതി ഹോമം, കാഴ്ച ശീവേലി, ശ്രീഭൂത ബലി, വൈകിട്ട്ശിവ സഹസ്ര നാമജപം, ചുറ്റുവിളക്ക്, നിറമാല, ദീപാരാധന, സന്ധ്യ വേല, തായമ്പക, കേളി, പറ്റ്, ശീവേലി എഴുന്നെള്ളിപ്പ് ഉണ്ടാകും. 15 ന് രാവിലെ 10.30ന് സംഗീതാരാധന, വൈകിട്ട് ആറിന് സോപാന സംഗീതം, സംഗീത കച്ചേരി. എല്ലാ ദിവസവും കലാപരിപാടികൾ അരങ്ങേറും. ഉത്സവം 21 ന് ആറാട്ടോടെ സമാപിക്കും.