ജോബ് ഡ്രൈവ് 25ന്
Tuesday 14 April 2026 1:29 AM IST
പാലക്കാട്: കേരള സർക്കാരിന്റെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണപുരം വി.ടി.ബി കോളേജുമായി സഹകരിച്ച് ഏപ്രിൽ 25ന് പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 25ന് രാവിലെ 9:30ന് ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളും സഹിതം വേദിയിൽ എത്തിച്ചേരണം. ജോബ് ഡ്രൈവിൽ പങ്കെടുക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. സ്പോട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും. ഫോൺ: 9495999667, 9495999721