പ്രൊഫ. പി.ജി.പണിക്കർ അനുസ്മരണം

Tuesday 14 April 2026 12:06 AM IST

കൊല്ലം: പ്രകൃതിജീവന ആചാര്യനും ആദ്ധ്യാത്മിക പണ്ഡിതനുമായിരുന്ന പ്രൊഫ.പി.ജി.പണിക്കരുടെ അനുസ്മരണവും പരിസ്ഥിതി പുരസ്കാര സമർപ്പണവും നാളെ വൈകിട്ട് 4 ന് കൊല്ലം പ്രസ്ക്ലബ്ബിൽ നടക്കും. തപസ്യ ജില്ലാ പ്രസിഡന്റ് കെ.വി. രാമാനുജൻ തമ്പി അധ്യക്ഷനാകും. സാം ജോസഫ് അനുസ്മരണ ഭാഷണം നടത്തും. പണിക്കർ സ്മാരക പരിസ്ഥിതി പുരസ്കാരം എസ്.എൻ ഇൻസ്റ്റിറ്റൂട്ട് ഒഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. അനിതാശങ്കർ ജീവനി പരിസ്ഥിതി സംരക്ഷണ സമിതി അധ്യക്ഷൻ എസ്. ഇന്ദുമോഹന് സമർപ്പിക്കും. പ്രൊഫ.കെ.എസ്. ഗീത, രവികുമാർ ചേരിയിൽ, സി.എസ്. വിജയൻ എന്നിവർ സംസാരിക്കും.