മൊറാർജി ദേശായി അനുസ്മരണം

Tuesday 14 April 2026 12:09 AM IST

കൊല്ലം: മൊറാർജി ദേശായിയുടെ 31 -ാമത് ചരമ വാർഷീക-അനുസ്മരണ സമ്മേളനം മുൻ മന്ത്രി ഡോ. നീലലോഹിത ദാസ് നാടാർ ഉദ്ഘാടനം ചെയ്തു. ഫോറം ഉപ രക്ഷാധികാരി തകിടി കൃഷ്ണൻ നായർ അനുസ്മരണ പ്രഭാക്ഷണം നടത്തി. ഫോറം പ്രസിഡന്റ് കെ.പി. ജോർജ്ജ് മുണ്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. ഡി.ഗീവർഗ്ഗീസ് തരകൻ, കണ്ടച്ചിറ യേശുദാസ്, ആർതർ ലോറൻസ്, മുഹമ്മദ് ഖാൻ, ബി. ധർമ്മ രാജൻ, നാസർ ചക്കാല, ഓച്ചിറ യൂസഫ് കുഞ്ഞ്, ജോസഫ് ക്ലെമന്റ്, മംഗലത്ത് നൗഷാദ്, ജിതിൻ കുമാർ, ഡോ.എം.എം. കുഞ്ഞു ,എ. സൗദ, ലൈല മോനച്ചൻ, അജന്ത ജ്വോഷ്വ, എ.സാവിത്രി, എൽ.മോളി എന്നിവർ സംസാരിച്ചു.