സൗജന്യ തൊഴിലധിഷ്‌ഠിത കോഴ്‌സ്

Tuesday 14 April 2026 12:21 AM IST

കൊല്ലം : വ്യക്തിത്വ വികസനവും അതോടൊപ്പം ഒരു ജോലി എന്ന സ്വപ്‌നവും കാണുന്ന യുവതീ യുവാക്കൾക്ക് തൊഴിൽ പരിശീലനവും ജോലിയും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഡോൺ​ ബോസ്കോ ടെക്കി​ന്റെ കൊല്ലത്തെ കേന്ദ്രത്തി​ൽ സൗജന്യ തൊഴിലധിഷ്‌ഠിത കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്കായി ഐ.ടി​ കസ്റ്റമർ കെയർ എക്സി​ക്യുട്ടി​വ് കോഴ്സ് നടത്തും. മികച്ച പരിശീലനം പ്രാക്ടിക്കൽ സഹായത്തോടെ സൗജന്യമായി നൽകും. ഫോൺ​: 7994553662, 8891924337, 9072467032.