ബിഷപ്പ് ഡോ. മത്യാസ് കാപ്പിൽ അനുസ്മരണം
Tuesday 14 April 2026 12:23 AM IST
കൊല്ലം: പുനലൂർ രൂപതയുടെ പ്രഥമ ബിഷപ്പ് ഡോ. മത്യാസ് കാപ്പിൽ ശാന്തശീലത്വം മുഖമുദ്രയും കടനാദ്ധ്വാനം സ്വഭാവവുമാക്കിയ ദാർശനികനായ മിഷനറി ആയിരുന്നു എന്ന് മോൺ. ഫെർഡിനാൻഡ് കായലിൽ പറഞ്ഞു. ബിഷപ്പ് മത്യാസ് കാപ്പിൽ സാംസ്കാരിക സമിതി സംഘടിപ്പിച്ച ബിഷപ്പ് മത്യാസ് കപ്പിൽ അനുസ്മരണ പ്രഭാഷണ പരമ്പര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാ. ലാസർ എസ്.പട്ടകടവ് അനുസ്മരണ പ്രഭാഷണം നടത്തി. സമിതി പ്രസിഡന്റ് നെൽസൺ പൊലി ക്കാർപ്പ് അദ്ധ്യക്ഷനായി. സമിതി ജനറൽ സെക്രട്ടറി പ്രൊഫ. സ്റ്റാലിൻ കാപ്പിൽ, ട്രഷറർ ഫ്രാൻസിസ് സേവ്യർ, വൈസ് പ്രസിഡന്റ് അൽഫോൻസ് ഫിലിപ്പ്, സെക്രട്ടറി പി.എൽ. പ്രസന്ന, കേരള ടൈംസ് അൽഫോൺസ്, സിസ്റ്റർ സ്റ്റാനി എന്നിവർ സംസാരിച്ചു.