മഹാകവി ഉള്ളൂർ ജന്മദിനാഘോഷം
Tuesday 14 April 2026 12:24 AM IST
കൊല്ലം : മഹാകവി ഉള്ളൂരിന്റെ 150-ാം ജയന്തി ഒരു വർഷത്തെ പരിപാടികളോടെ ആഘോഷിക്കാൻ അഞ്ചാലുംമൂട്ടിൽ ചേർന്ന ഉള്ളൂർ സാംസ്കാരികവേദി വാർഷിക പൊതുയോഗം തീരുമാനിച്ചു. ജൂൺ ആറുമുതൽ ഒരു വർഷം വിവിധ പരിപാടികൾ നടത്തും. പുതിയ ഭരണസമിതിയിലേക്ക് തുളസീധരൻ പാലവിള (പ്രസിഡന്റ്),പ്രൊഫ. പി. ഭാസ്കരൻനായർ (സെക്രട്ടറി) ഉൾപ്പെടെ 11 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു. തുടർന്നു നടന്ന കവിയരങ്ങിൽ ജി. ഓമനക്കുട്ടൻപിള്ള, പുരുഷോത്തമൻ പുത്തൻകുളം, രാജൻ മടയ്കൽ, ധന്യ, തോന്നല്ലൂർ, ആർ.പി. പണിക്കർ, സിറിൽ കുരീപ്പുഴ തുടങ്ങിയവർ പങ്കെടുത്തു.