അഗ്നിരക്ഷ സുരക്ഷാ ദിനാചരണം

Tuesday 14 April 2026 5:50 PM IST

മട്ടാഞ്ചേരി: അഗ്നിരക്ഷാസേന മട്ടാഞ്ചേരി സ്റ്റേഷന്റെ നേതൃത്വത്തിൽ അഗ്നിരക്ഷ സുരക്ഷാദിനം ആചരിച്ചു. തോപ്പുംപടി കേന്ദ്രീകരിച്ച് അഗ്നിരക്ഷ സുരക്ഷയെ കുറിച്ചുള്ള ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. പ്ലാസ്റ്റിക് കത്തിക്കാതിരിക്കൂ, പ്രകൃതിയെ വിഷപ്പുകയിൽനിന്ന് രക്ഷിക്കൂ എന്നതായി​രുന്നു വി​ഷയം. ഡ്രൈവർമാർ, കടകളിലെ ജീവനക്കാർ എന്നിവർക്ക് ലഘുലേഖകൾ വിതരണം, പൊതുബോധവത്കരണ പരിപാടികൾ എന്നിവ നടത്തി. സ്റ്റേഷൻ ഓഫീസർ യു. ഇസ്മയിൽഖാൻ, അസി. സ്റ്റേഷൻ ഓഫീസർ സി.പി. ബൈജു, സീനിയർ ഫയർ ഓഫീസർ എ. ഷംനാഥ്, എസ്. ഷിഫാസ്, ഗ്രിന്നർ ജോസഫ്, വൈ. നിഷാദ്, ജെ. നൗഫൽ, എം.ആർ. റഫീഖ് എന്നിവർ നേതൃത്വം നൽകി.