കായിക പ്രതിഭകളെ അനുമോദിച്ചു

Wednesday 15 April 2026 12:50 AM IST
കായിക പ്രതിഭകളായ സഹോദരങ്ങളെ ഗോപാലകൃഷ്ണൻ നമ്പ്യാർ ഉപഹാരം നൽകി അനുമോദിക്കുന്നു

വടകര: അണ്ടർ 17 ക്രിക്കറ്റ് സ്റ്റേറ്റ് സ്‌കൂൾ ഒളിമ്പിക്സിൽ സെലക്ഷൻ ലഭിച്ച തൻഹ വിനീഷ്, കണ്ണൂർ യൂണിവേഴ്സിറ്റി ടേബിൾ ടന്നീസ് ചാമ്പ്യൻഷിപ്പ് ലഭിച്ച ആദിത്യൻ വിനീഷ് എന്നീ പ്രതിഭകളെ രാഷ്‌ട്ര ചേതന ട്രസ്റ്റ് ഓർക്കാട്ടേരി ആദരിച്ചു. ട്രസ്റ്റിൻ്റെ ജീവകാരുണ്യ പ്രവർത്തന ഭാഗമായി അർഹരായ കുടുംബങ്ങൾക്ക് വിഷുകിറ്റും വിതരണം ചെയ്തു. എ.കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു.

ക്ഷേത്ര ഊരാളൻ ഗോപാലകൃഷ്ണൻ നമ്പ്യാർ ഉപഹാരവും കിറ്റും കൈമാറി. എം.പി. മന്മഥൻ, ശ്രീജിത്ത് കെ.കെ, രമേശ് കുമാർ എം.എം, ശ്രീജിത്ത് ഇല്ലം, പി.ഐ ഗോവിന്ദൻ, പ്രകാശൻ ചോമ്പാല എന്നിവർ പ്രസംഗിച്ചു.