പെരുവാരം ക്ഷേത്രോത്സവത്തിന് കൊടിയേറി
Tuesday 14 April 2026 7:09 PM IST
പറവൂർ: പെരുവാരം മഹാദേവ ക്ഷേത്രോത്സവത്തിന് വേഴപ്പറമ്പ് ദാമോദരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. മഹോത്സവദിനങ്ങളിൽ പുലർച്ചെ നിർമ്മാല്യദർശനം, രാവിലെ പുരാണപാരായണം, നാരായണീയ പാരായണം, വൈകിട്ട് കാഴ്ചശ്രീബലി, ദീപക്കാഴ്ച എന്നിവ ഉണ്ടാകും. ഇന്ന് രാവിലെ ഉത്സവബലി ദർശനം. നാളെ രാവിലെ പാഠകം, ഉത്സവബലി ദർശനം. 21ന് രാവിലെ കാഴ്ചശ്രീബലി, പഞ്ചാരിമേളം. ആനയൂട്ട്, വൈകിട്ട് പകൽപ്പൂരം, മേജർസെറ്റ് പഞ്ചവാദ്യം, പഞ്ചാരിമേളം, സേവ, കഥാപ്രസംഗം, മന്നത്തപ്പന് വരവേൽപ്പ്, കൂട്ടി എഴുന്നള്ളിപ്പ്, മന്നത്തപ്പന് യാത്രഅയപ്പ്, പള്ളിവേട്ട. 22ന് രാവിലെ 10.30 മുതൽ ആറാട്ട്സദ്യ, വൈകിട്ട് നാദസ്വരക്കച്ചേരി, കൊടിയിറക്ക്, ആറാട്ട്പുറപ്പാട്. 23ന് പുലർച്ചെ ആറാട്ട് വരവ്, ദീപക്കാഴ്ച, എതിരേൽപ്പും അകത്തേക്ക് എഴുന്നള്ളിപ്പും.