കുന്നുകര, ചെങ്ങമനാട് മേഖലയിൽ ചിക്കുൻഗുനിയ

Tuesday 14 April 2026 7:12 PM IST

കൊച്ചി: ജില്ലയിൽ കുന്നുകര, ചെങ്ങമനാട് മേഖലകളിൽ ചിക്കുൻ ഗുനിയ ബാധ. ഒമ്പതുപേർക്ക് സ്ഥിരീകരിച്ചു. 19 പേർക്ക് രോഗമുള്ളതായി സംശയിക്കുന്നു, കുന്നുകരയിൽ ആറുപേർക്ക് സ്ഥിരീകരിച്ചു. 18 പേർക്ക് സംശയിക്കുന്നു. ചെങ്ങമനാട് മൂന്നുപേർക്ക് സ്ഥിരീകരിച്ചു. ഒരാൾക്ക് സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.

രോഗബാധിത പ്രദേശങ്ങളിൽ പ്രതിരോധ, നിയന്ത്രണ, ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പെട്ടെന്നുള്ള കഠിനമായ പനി, സന്ധികളിൽ (പ്രത്യേകിച്ച് കൈകൾ, കണങ്കാലുകൾ, കാൽമുട്ടുകൾ), എന്നിവിടങ്ങളിൽ വീക്കം, അതികഠിനമായ വേദന, പേശിവേദന, തലവേദന, ക്ഷീണം, ചർമ്മത്തിൽ തടിപ്പ് എന്നിവയാണ് രോഗലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ലെന്ന് അധികൃതർ അറിയിച്ചു.