അനുസ്മരണ സദസ് സംഘടിപ്പിച്ചു
Wednesday 15 April 2026 12:32 AM IST
കുന്ദമംഗലം: ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകൻ നിതിന്റെ ഒൻപതാം ചരമ വാർഷികവും അനുസ്മരണ സദസും പുഷ്പാർച്ചനയും നടത്തി. ചെത്ത് കടവ് നിതിൻ സ്മാരക ബസ് വൈറ്റിംഗ് ഷെഡിന് സമീപം നടന്ന പരിപാടി യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ല ജന: സെക്രട്ടറി ടി.കെ സിറാജുദ്ദീൻ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.ബിജു മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട്കെ.അരുൺലാൽ അദ്ധ്യക്ഷത വഹിച്ചു. മറുവാട്ട് മാധവൻ, ഷംസു പിലാശ്ശേരി, സി.സി.ഷിജിൽ, ഗോപാലൻ എന്നിവർ പ്രസംഗിച്ചു. ഉമർ മുക്താർ സ്വാഗതവും അസ്ലം ഫലാഹ് നന്ദിയും പറഞ്ഞു.