വനിത സംഗമം സംഘടിപ്പിച്ചു
Wednesday 15 April 2026 12:37 AM IST
ചാത്തമംഗലം: നെച്ചൂളി സൂര്യ ആർട്സ് ആൻറ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച വനിത സംഗമം “അവൾ” ഡോ. ആതിരാ സുഗതൻ ഉദ്ഘാടനം ചെയ്തു. അഡ്വ.പി.ഭവിത അദ്ധ്യക്ഷത വഹിച്ചു. ലയ വി നായർ മുഖ്യാതിഥിയായി. സുധാകമ്പളത്ത്, ഡോ. ദിവ്യ കൊരമ്പറ്റ , കെ.ജിഷ, അരുൺ മോഹൻ, ബി.കെ.സജിത് പ്രസംഗിച്ചു. ബൂട്ട്ലാൻഡ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചാത്തമംഗലം പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങളെ ആദരിച്ചു. പി.പി.ഷീന, പി.കെ.റസീന എന്നിവരുടെ നേതൃത്വത്തിൽ സ്വയംരക്ഷാ പരിശീലന ക്ലാസ് നടത്തി. സെമിനാറിൽ അഡ്വ.വി.പ്രിയ, ഡോ.ഡി.നിഷ, ഇ.അഭിരാമി, സ്നേഹപ്രഭ എന്നിവർ വിഷയാവതരണം നടത്തി. മോഡറേറ്റർ പി.സരിത നേതൃത്വം നൽകി.