നിയമ നടപടി സ്വീകരിക്കണം
Wednesday 15 April 2026 12:56 AM IST
പത്തനംതിട്ട : ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന് നീതിനിഷേധിച്ചതിൽ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ്. ബിജു ആവശ്യപ്പെട്ടു. കേസ് വഴിതിരിച്ചുവിടാൻ ആസൂത്രിതശ്രമമാണ് നടക്കുന്നത്. വിദ്യാർത്ഥികൾക്ക് ക്യാമ്പസുകളിൽ നേരിടേണ്ടിവരുന്ന മാനസിക ശാരീരിക പീഡനങ്ങളുടെ അവസാനത്തെ ഉദാഹരണമായ നിതിൻരാജിന്റെ മരണം സർക്കാരിന്റെ കെടുകാര്യസ്ഥതയും ഭരണകർത്താക്കളുടെ നിഷ്‌ക്രിയത്വവും വ്യക്തമാക്കുന്നതാണ്. ജനാധിപത്യ കേരളത്തിൽ തുല്യതാ അവകാശം നിഷേധിക്കുന്നത് ഭരണഘടനാ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് ഇ.എസ്.ബിജു പറഞ്ഞു.