ടി.എം ഹമീദിന് മാദ്ധ്യമ പുരസ്‌കാരം
Wednesday 15 April 2026 12:57 AM IST
പത്തനംതിട്ട : പത്രപ്രവർത്തകനും അദ്ധ്യാപകനും നടനും എഴുത്തുകാരനുമായ പ്രൊഫ.കെ.വി.തമ്പിയുടെ പേരിൽ പ്രൊഫ.കെ.വി.തമ്പി സൗഹൃദവേദി ഏർപ്പെടുത്തിയ മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള പുരസ്‌കാരം ചന്ദ്രിക ദിനപത്രം പത്തനംതിട്ട ബ്യൂറോ ചീഫ് ടി.എം ഹമീദിന് നൽകും. 2026 ജൂൺ ആറിന് പത്തനംതിട്ടയിൽ നടക്കുന്ന പ്രൊഫ.കെ.വി.തമ്പി പതിമൂന്നാം അനുസ്മരണ സമ്മേളനത്തിൽ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് പ്രൊഫ.കെ.വി. തമ്പി സൗഹൃദവേദി പ്രസിഡന്റ് സണ്ണി മർക്കോസും സെക്രട്ടറി സലിം പി.ചാക്കോയും അറിയിച്ചു.