ചണ്ഡിക ഹോമം
Wednesday 15 April 2026 1:03 AM IST
ഷൊർണൂർ: കാരക്കാട് മഹാ ഭദ്രകാളി ഭുവനേശ്വരി ക്ഷേത്രത്തിലെ ചണ്ഡിക ഹോമം പന്തീരാഴി മഹാ ഗുരുതി മഹോത്സവം സമാപിച്ചു. വിശേഷാൽ പൂജകൾ, മഹാഗുരുതി, കുടുംബ ഐശ്വര്യ പൂജ, ചണ്ഡിക ഹോമ സങ്കല്പ പൂജ, മംഗല്യ പൂജ, വിദ്യാപുജ, സുഹാസിനി പൂജ, കുമാരിപൂജ, ദമ്പതി പൂജ, കുങ്കുമാർച്ചന, നവഗ്രഹപൂജ, ശനി ദോഷ പരിഹാര പൂജ എന്നിങ്ങനെ വിവിധ പൂജാകർമ്മങ്ങൾ നടന്നു. മൂകാംബിക ക്ഷേത്ര തന്ത്രി നിത്യാനന്ദ അഡിഗ ചണ്ഡിക ഹോമ കർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചു. ക്ഷേത്രം മഠാധിപതി സതീഷ്, വെളിച്ചപ്പാട് രവീന്ദ്രൻ, ക്ഷേത്രം തന്ത്രി ആലൂർരാജ്കുമാർ തുടങ്ങിയവർ വിവിധ പൂജാ കർമ്മങ്ങൾക്ക് നേതൃത്വം നൽകി.