പാസിംഗ് ഔട്ട് പരേഡ് നടത്തി

Wednesday 15 April 2026 1:03 AM IST
പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ മണ്ണാർക്കാട് എസ്.എച്ച്.ഒ എസ്.അഷ്റഫ് സല്യൂട്ട് സ്വീകരിക്കുന്നു.

മണ്ണാർക്കാട്‌: പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ(എസ്.പി.സി) പാസിംഗ് ഔട്ട് പരേഡ് നടത്തി. പരേഡിൽ മുഖ്യാതിഥി മണ്ണാർക്കാട് എസ്.എച്ച്.ഒ എസ്.അഷ്റഫ് സല്യൂട്ട് സ്വീകരിച്ചു. എസ്.പി.സി ജില്ലാ അസി. നോഡൽ ഓഫീസർ നന്ദകുമാർ, സ്‌കൂൾ പ്രിൻസിപ്പൽ പി.സന്തോഷ് കുമാർ, പ്രധാനാദ്ധ്യാപിക ടി.സബിത, പി.ടി.എ പ്രസിഡന്റ് പി.ജയരാജൻ, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ മൈക്കിൾ ജോസഫ്, മഞ്ജു പി.ജോയ്, കെ.സി.മുരുകൻ, ഒ.എ.അനീഷ തുടങ്ങിയവർ സംസാരിച്ചു.