എയിംസിൽ നഴ്സിംഗ് പി.ജി

Wednesday 15 April 2026 12:00 AM IST

എം.എസ്‌സി, എം.എസ്‌സി നഴ്സിംഗ്, മാസ്റ്റേഴ്സ് ഇൻ ബയോടെക്നോളജി പഠനത്തിന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് അപേക്ഷ ക്ഷണിച്ചു. വിവിധ സ്പെഷ്യലൈസേഷനുകളുണ്ട്. ന്യൂഡൽഹി, റായ്പുർ, ഭുവനേശ്വർ, ഋഷികേശ്, ജോധ്പുർ, ഭോപ്പാൽ, ഗൊരഖ്പുർ, പറ്റ്ന, കല്യാണി, ബിബിനഗർ, ഡിയോഗർ, നാഗ്പുർ, ഭട്ടിൻഡ, മംഗളഗിരു, ബിലാസ്പുർ എയിംസുകളിലാണ് കോഴ്സ്. ന്യൂഡൽഹി എയിംസിലാണ് എം. ബയോടെക്നോളജി കോഴ്സ്. രണ്ടു വർഷമാണ് കോഴ്സ് കാലാവധി. ഏപ്രിൽ 24 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: aiimsexams.ac.in

* എം.എസ്‌സി നഴ്സിംഗ് വിഷയങ്ങൾ: കാർഡിയോളജിക്കൽ, ഓങ്കോളജിക്കൽ, ന്യൂറോ സയൻസ്, നെഫ്രോളജിക്കൽ, ക്രിട്ടിക്കൽ കെയർ, പീഡിയാട്രിക്, സൈക്യാട്രിക്, ഒബ്സ്റ്രെട്രിക്കൽ, ഗൈനക്കോളജിക്കൽ, കമ്യൂണിറ്റി ഹെൽത്ത്, ട്രോമ & എമർജൻസി നഴ്സിംഗ്.

യോഗ്യത: 60 ശതമാനം മാർക്കോടെ ബി.എസ്‌സി (ഓണേഴ്സ്) നഴ്സിംഗ്/ ബി.എസ്‌സി നഴ്സിംഗ് (പോസ്റ്റ് സർട്ടിഫിക്കറ്റ്)/ ബി.എസ്‌സി നഴ്സിംഗ് (4 വർഷം). സ്റ്റേറ്റ് നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ. സംവരണ വിഭാഗക്കാർക്ക് ഉയർന്ന മാർക്കിൽ ഇളവുണ്ട്.

* മറ്റ് എം.എസ്‌സി കോഴ്സുകൾ: മെഡിക്കൽ അനാട്ടമി, മെഡിക്കൽ ബയോകെമിസ്ട്രി, ബയോഫിസിക്സ്, മെഡിക്കൽ ഫിസിയോളജി, മെഡിക്കൽ ഫാർമക്കോളജി, റീപ്രൊഡക്റ്രീവ് ബയോളജി & ക്ലിനിക്കൽ എംബ്രിയോളജി, ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി & പെർഫ്യൂഷൻ ടെക്നോളജി.

യോഗ്യത: 60 ശതമാനം മാർക്കോടെ എം.ബി.ബി.എസ്/ബി.ഡി.എസ്/ബി.വി.എസ്‌സി/ ബി.ഫാം/ ബാച്ച്ലർ ഒഫ് ഫിസിയൊതെറപ്പി (നാലര വർഷം)/ ബി.എസ്‌സി (യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങൾ വെബ്സൈറ്റിൽ).

* മാസ്റ്റേഴ്സ് ഇൻ ബയോടെക്നോളജി യോഗ്യത: 60 ശതമാനം മാർക്കോടെ ബി.ടെക് (ബയോടെക്നോളജി)/ എം.ബി.ബി.എസ്/ബി.ഡി.എസ്/ബി.വി.എസ്‌സി/ ബി.ഫാം/ ബാച്ച്ലർ ഒഫ് ഫിസിയൊതെറപ്പി (നാലര വർഷം)/ ബി.എസ്‌സി (യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങൾ വെബ്സൈറ്റിൽ).

ഡൽഹിയിൽ നടക്കുന്ന പൊതുപ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം. ജൂൺ 20നാണ് പരീക്ഷ.

സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല: പി.​ജി​ ​അ​പേ​ക്ഷ​ 22​വ​രെ​ ​നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​പി.​ജി,​ ​പി.​ജി​ ​ഡി​പ്ലോ​മ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​അ​പേ​ക്ഷ​ 22​വ​രെ​ ​നീ​ട്ടി.​ ​എം.​ ​എ.,​ ​എം.​ ​എ​സ്‌​സി.,​ ​എം.​ ​എ​സ്.​ ​ഡ​ബ്ല്യു.,​ ​എം.​ ​എ​ഫ്.​ ​എ.,​ ​എം.​ ​പി.​ ​ഇ.​ ​എ​സ്.,​ ​മ​ൾ​ട്ടി​ ​ഡി​സി​പ്ളി​ന​റി​ ​ഡ്യു​വ​ൽ​ ​മെ​യി​ൻ​ ​മാ​സ്റ്റേ​ഴ്സ് ​ഇ​ൻ​ ​ഡി​സാ​സ്റ്റ​ർ​ ​മാ​നേ​ജ്മെ​ന്റ്,​ ​പി.​ ​ജി​ ​ഡി​പ്ലോ​മ​ ​എ​ന്നി​വ​യാ​ണ് ​കോ​ഴ്സു​ക​ൾ.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​മേ​യ് ​നാ​ലി​നാ​ണ്.​ 18​ന് ​റാ​ങ്ക് ​ലി​സ്റ്റ് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​ബി​രു​ദ​ധാ​രി​ക​ൾ​ക്കും​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​പ​രീ​ക്ഷ​ ​എ​ഴു​തു​ന്ന​വ​ർ​ക്കും​ ​ഫ​ലം​ ​കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​കാ​ല​ടി​ ​മു​ഖ്യ​ ​ക്യാ​മ്പ​സി​ലും​ ​പ​യ്യ​ന്നൂ​ർ,​ ​കൊ​യി​ലാ​ണ്ടി,​ ​തി​രൂ​ർ,​ ​ഏ​റ്റു​മാ​നൂ​ർ,​ ​പ​ന്മ​ന,​ ​തി​രു​വ​ന​ന്ത​പു​രം​ ​പ്രാ​ദേ​ശി​ക​ ​ക്യാ​മ്പ​സി​ലു​മാ​ണ് ​കോ​ഴ്സു​ക​ൾ.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​s​s​u​s.​a​c.​in

ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​ന്റെ​ ​ജീ​വി​ത​വും​ ​ദ​ർ​ശ​ന​വും: ഓ​പ്പ​ൺ​ ​യൂ​ണി.​ഡി​പ്ലോ​മ​ ​കോ​ഴ്‌​സ്

​​കൊ​ല്ലം​:​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്റെ​ ​ജീ​വി​ത​വും​ ​ദ​ർ​ശ​ന​വും​ ​എ​ന്ന​ ​ഒ​രു​ ​വ​ർ​ഷ​ ​ഡി​പ്ലോ​മ​ ​കോ​ഴ്‌​സി​ന് ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്റെ​ ​ജീ​വി​തം,​ ​ദ​ർ​ശ​നം,​ ​ര​ച​ന​ക​ളും​ ​പ്ര​സം​ഗ​ങ്ങ​ളും,​ ​സാ​മൂ​ഹി​ക​വും​ ​സാം​സ്‌​കാ​രി​ക​വും​ ​മ​ത​പ​ര​വു​മാ​യ​ ​ഇ​ട​പെ​ട​ലു​ക​ൾ​ ​എ​ന്നി​വ​യാ​ണ് ​പ്ര​ധാ​ന​ ​പ​ഠ​ന​മേ​ഖ​ല​ക​ൾ. എ​സ്.​എ​സ്.​എ​ൽ.​സി​ ​വി​ജ​യി​ച്ച​വ​ർ​ക്ക് ​s​t​p.​s​g​o​u.​a​c.​i​n​ ​പോ​ർ​ട്ട​ൽ​ ​വ​ഴി​ 25​ന് ​മു​ൻ​പ് ​അ​പേ​ക്ഷി​ക്കാം.​ ​ഉ​യ​ർ​ന്ന​ ​പ്രാ​യ​പ​രി​ധി​യി​ല്ല.​ ​ര​ണ്ട് ​സെ​മ​സ്റ്റ​റു​ക​ളു​ള്ള​ ​കോ​ഴ്സി​ൽ​ ​ഓ​ൺ​ലൈ​നാ​യും​ ​ഓ​ഫ്‌​ ​ലൈ​നാ​യും​ ​ക്ലാ​സു​ക​ൾ​ ​(​ഹൈ​ബ്രി​ഡ് ​മോ​ഡി​ൽ​)​ ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​മ​ല​യാ​ളം​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​ ​പാ​ഠ്യ​പ​ദ്ധ​തി​യി​ൽ​ 24​ ​ക്രെ​ഡി​റ്റു​ക​ളാ​ണു​ള്ള​ത്. മു​പ്പ​ത് ​ശ​ത​മാ​നം​ ​ഇ​ന്റേ​ണ​ൽ​ ​മാ​ർ​ക്കും​ ​എ​ഴു​പ​ത് ​ശ​ത​മാ​നം​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷാ​മാ​ർ​ക്കും​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​മൂ​ല്യ​നി​ർ​ണ​യം.​ ​അ​പേ​ക്ഷാ​ ​സ​മ​യ​ത്ത് 250​ ​രൂ​പ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ഫീ​സാ​യി​ ​ഒ​ടു​ക്ക​ണം.​ ​സെ​മ​സ്റ്റ​ർ​ ​ഫീ​സ്,​ ​പ​രീ​ക്ഷാ​ ​ഫീ​സ്,​ ​സി​ല​ബ​സ് ​എ​ന്നി​വ​യ്ക്കാ​യി​ ​വെ​ബ്സൈ​റ്റ് ​സ​ന്ദ​ർ​ശി​ക്കു​ക.​ ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത​ ​തെ​ളി​യി​ക്കു​ന്ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും​ ​തി​രി​ച്ച​റി​യ​ൽ​ ​രേ​ഖ​യു​ടെ​യും​ ​സ്വ​യം​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ​ക​ർ​പ്പു​ക​ൾ​ ​അ​പേ​ക്ഷാ​വേ​ള​യി​ൽ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യ​ണം.​ ​മേ​യ് 10​ ​ന് ​ക്ലാ​സു​ക​ൾ​ ​ആ​രം​ഭി​ക്കും.​ ​ഫോ​ൺ​​​:​ 9188909901,​ 0474​-2966841.​ ​സാ​ങ്കേ​തി​ക​ ​സ​ഹാ​യ​ങ്ങ​ൾ​ക്കാ​യി​ ​ഫോ​ൺ​​​:​ 9188909903