അംബേദ്കർ ജയന്തി ആഘോഷിച്ചു

Wednesday 15 April 2026 12:23 AM IST
അംബേദ്കർ അനുസ്മരണ പരിപാടിയിൽ നിന്നും

മുക്കം: ബി.എസ്.പി. കോഴിക്കോട് ജില്ലാ കമ്മിറ്റി ഡോ. ബി.ആർ. അംബേദ്കർ ജയന്തി ആഘോഷിച്ചു. മുക്കത്ത് നടത്തിയ പരിപാടിയിൽ വാസു പുതുപ്പാടി അദ്ധ്യക്ഷത വഹിച്ചു. ജന്മദിനാഘോഷം ബി.എസ്.പി. സംസ്ഥാന വൈസ് പ്രസിഡന്റ് രമേശ് നന്മണ്ട ഉദ്ഘാടനം ചെയ്തു. എൻ.എൻ അലി അബ്ദുള്ള (ചെയർമാൻ. ബോർഡ്‌ ഓഫ് കൺട്രോൾ ഫോർ ഓർഫനേജ്) മുഖ്യാതിഥിയായി. എ.പി. മുരളീധരൻ, ഭാരതിയ പട്ടികജന സമാജം സംസ്ഥാന സെക്രട്ടറി എൻ.കെ. മിനി, ജില്ലാ സെക്രട്ടറി സത്യൻ പേരാമ്പ്ര, കെ.പി. ശേഖരൻ എന്നിവർ സംബന്ധിച്ചു. ദാസൻ കൊടിയത്തൂർ സ്വാഗതവും പി.കെ. വേലായുധൻ നന്ദിയും പറഞ്ഞു.