നന്മയെ ചേർത്തു പിടിക്കാം: മുഖ്യമന്ത്രി

Wednesday 15 April 2026 12:00 AM IST

തിരുവനന്തപുരം: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷുവിനെ പുത്തൻ പ്രതീക്ഷളോടെ വരവേൽക്കാമെന്ന് ആശംസാ സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നന്മയുടെയും മാനവികതയുടെയും മൂല്യങ്ങൾ നെഞ്ചോടു ചേർത്തുപിടിച്ചുകൊണ്ട് കൂടുതൽ കരുത്തോടെ മുന്നേറാൻ വിഷു ആഘോഷങ്ങൾ നമുക്ക് പ്രചോദനമാകട്ടെ. ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിച്ചുകൊണ്ട്, സമൃദ്ധമായ ഒരു നവകേരളം കെട്ടിപ്പടുക്കാൻ കൈകോർക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്പീ​ക്ക​റു​ടെ​ ​വി​ഷു​ ​ആ​ശംസ

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​മൂ​ഹി​ക​ ​ഐ​ക്യ​വും​ ​മ​ത​ ​സൗ​ഹൃ​ദ​വും​ ​നി​ല​നി​ൽ​ക്കു​ന്ന​ ​കേ​ര​ള​ത്തി​ന്റെ​ ​സം​സ്‌​കാ​ര​ ​പൈ​തൃ​കം​ ​ഈ​ ​ആ​ഘോ​ഷ​വേ​ള​യി​ൽ​ ​കൂ​ടു​ത​ൽ​ ​ശ​ക്തി​പ്പെ​ട​ട്ടെ​യെ​ന്ന് ​സ്പീ​ക്ക​ർ​ ​എ.​എ​ൻ.​ഷം​സീ​ർ​ ​വി​ഷു​ ​ആ​ശം​സാ​ ​സ​ന്ദേ​ശ​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ​ ​കൂ​ടു​ത​ൽ​ ​ദൃ​ഢ​മാ​ക്കു​ക​യും​ ​പ​ര​സ്പ​ര​ ​സ്‌​നേ​ഹ​വും​ ​സൗ​ഹൃ​ദ​വും​ ​വ​ർ​ധി​പ്പി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​ആ​ഘോ​ഷ​മാ​ണ് ​വി​ഷു.​ ​ഈ​ ​വി​ഷു​ ​എ​ല്ലാ​വ​ർ​ക്കും​ ​ആ​രോ​ഗ്യ​വും​ ​സ​ന്തോ​ഷ​വും​ ​സ​മൃ​ദ്ധി​യും​ ​കൊ​ണ്ടു​വ​ര​ട്ടെ​ ​എ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​ശം​സി​ച്ചു.

പ്ര​തി​പ​ക്ഷ​ ​നേ​താ​വി​ന്റെ​ ​വി​ഷു​ ​ആ​ശംസ

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ഷു​ ​സൗ​ഹാ​ർ​ദ​ത്തി​ന്റെ​ ​ആ​ഘോ​ഷ​മാ​യി​ ​മാ​റ​ട്ടെ​യെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​ആ​ശം​സാ​ ​സ​ന്ദേ​ശ​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള​ ​എ​ല്ലാ​ ​മ​ല​യാ​ളി​ക​ളു​ടെ​യും​ ​ആ​ഘോ​ഷ​മാ​ണ് ​വി​ഷു.​ ​എ​ല്ലാ​ ​ആ​ഘോ​ഷ​ങ്ങ​ളും​ ​എ​ല്ലാ​വ​ര​ടേ​തു​മാ​ക​ണം.​ ​ആ​ഘോ​ഷ​ങ്ങ​ളി​ലെ​ല്ലാം​ ​സ്‌​നേ​ഹ​വും​ ​സ​ന്തോ​ഷ​വും​ ​ബ​ഹു​മാ​ന​വും​ ​പ​ര​സ്പ​രം​ ​പ​ങ്കു​വ​യ്ക്കാ​നും​ ​സാ​ധി​ക്ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​ശം​സാ​ ​സ​ന്ദേ​ശ​ത്തി​ൽ​ ​പ​റ​ഞ്ഞു.