ഹാജിമാരുടെ ആദ്യ സംഘം 30ന് പുറപ്പെടും

Wednesday 15 April 2026 12:07 AM IST

മലപ്പുറം: ഹജ്ജ് തീർത്ഥാടനത്തിനായി ഇന്ത്യയിൽ നിന്നുള്ള ആദ്യ തീർത്ഥാടക സംഘം ഏപ്രിൽ 18ന് മദീനയിലെത്തും. മുംബയിൽ നിന്നാണ് ആദ്യ സർവീസ്. കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം ഏപ്രിൽ 30ന് കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെടും.

മൂന്ന് വിമാനത്താവളങ്ങളിൽ നിന്നായി 40 സർവീസുകളുണ്ടാവും. നെടുമ്പാശ്ശേരിയിൽ നിന്നാണ് കൂടുതൽ സർവീസുകൾ. ഏപ്രിൽ 30 മുതൽ മേയ് എട്ട് വരെയുള്ള 17 വിമാനങ്ങൾക്ക് പുറമെ, തിരക്ക് പരിഗണിച്ച് മേയ് 17 മുതൽ 19 വരെ മൂന്ന് സ്പെഷൽ സർവീസും കൊച്ചിയിൽ നിന്നുണ്ടാവും. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മേയ് അഞ്ചിനാണ് ആദ്യ ഹജ്ജ് വിമാനം. മേയ് 14 വരെ 13 സർവീസുകളുണ്ട്. കരിപ്പൂരിൽ നിന്ന് മേയ് 15നാണ് ഹജ്ജ് സർവീസ് തുടങ്ങുക. മേയ് 18 വരെ ഏഴ് സർവീസുകളുണ്ടാവും.