അനുമോദിച്ചു

Wednesday 15 April 2026 2:10 AM IST

മൈലപ്ര: മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി നിയമിതനായ ലിബു മാത്യുവിനെ മണ്ഡലം യു.ഡി.എഫ് പ്രവർത്തക യോഗം അനുമോദിച്ചു. ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ പി.കെ ഗോപി അദ്ധ്യക്ഷത വഹിച്ചു. വിത്സൺ തുണ്ടിയത്ത്, ജെയിംസ് കീക്കരിക്കാട്ട്, മാത്യു.തോമസ്, സി.വി വർഗീസ്, പ്രകാശ് മേക്കൊഴൂർ, മഞ്ജു സന്തോഷ്, എം.കെ സരേന്ദ്രൻ, സി.വി സാമുവൽ, ബിന്ദു ബിനു, ജനകമ്മ ശ്രീധരൻ, ഓമന വർഗീസ്, ജോബിൻ തോമസ്, ബ്ലെസൺ മേക്കൊഴൂർ, റോസമ്മ മന്ദപ്പുഴ, മറിയാമ്മ റോയി, ഷാജി പെരിശേരിൽ, പി.എ ജോൺസൺ, ജേക്കബ് കൈപ്പശേരി, സാംകുട്ടി സാമുവൽ, റോയി മൈലപ്ര എന്നിവർ പ്രസംഗിച്ചു.