വേനൽമേള അവധി ക്യാമ്പ്
Wednesday 15 April 2026 12:54 AM IST
ഓച്ചിറ: ഓച്ചിറ വയനകം വി.എച്ച്.എസ്.എസിൽ 'വേനൽമേള 2026' എന്ന പേരിൽ വേനൽ അവധി ക്യാമ്പ് ഇന്ന് ആരംഭിക്കും. രാവിലെ 8.30ന് വേനൽ മേളയും ഫുട്ബാൾ പരിശീലനവും കരിക്കോട് ടി.കെ.എം എൻജിനിയറിംഗ് കോളേജ് ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം മേധാവി ഡോ. മനേഷ് റഷീദ് ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 മുതൽ കലാമണ്ഡലം സാന്ദ്രയുടെ നേതൃത്വത്തിൽ നൃത്ത പരിശീലനം. 10ന് കരാട്ടെ പരിശീലനം കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്യും. 11 മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് ക്ലാസ്.