കൊലക്കുറ്റത്തിന് കേസെടുക്കണം

Wednesday 15 April 2026 12:59 AM IST
കലയപുരം ആശ്രയ സങ്കേതത്തിൽ നടന്ന ഡോ. ബി.ആർ. അംബേദ്കർ അനുസ്മരണ സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റ്ൽ കോളജിലെ വിദ്യർാത്ഥി നിതിൻ രാജിന്റെ മരണത്തിന് കാരണക്കാരായവരുടെ പേരിൽ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. കലയപുരം ആശ്രയ സങ്കേതത്തിൽ നടന്ന ഡോ. ബി.ആർ. അംബേദ്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ് അദ്ധ്യക്ഷനായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം ജി. സുന്ദരേശൻ, ഡോ.ബി.ആർ. അംബേദ്കറുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. അഡ്വ. പ്രദീപ് ചെല്ലപ്പൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജി. സരസ്വതി, അഞ്ചൽ ഗ്രാമ പഞ്ചായത്ത് അംഗം ആനന്ദി, ബി.രാജേന്ദ്രൻ, കെ.ജി. അലക്‌സാണ്ടർ എന്നിവർ സംസാരിച്ചു.