സേവാഭാരതിയുടെ നേത്ര പരിശോധന ക്യാമ്പ്

Wednesday 15 April 2026 12:03 AM IST

കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ മേടത്തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി സേവാഭാരതിയുടെ നേതൃത്വത്തിൽ നേത്രരോഗ നിർണയ ക്യാമ്പ് തുടങ്ങി. ചലച്ചിത്ര നിർമ്മാതാവ് വിനായക എസ്.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. സേവാഭാരതി നഗരസഭ സമിതി പ്രസിഡന്റ് ജി.അനി അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി.ശിവപ്രസാദ്, ശ്രീജിത്ത്, അമ്പലപ്പുറം സുരേഷ് കുമാർ, ബേബി കാടാംകുളം, ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. 22 വരെ എല്ലാ ദിവസവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ ക്യാമ്പ് നടത്തും. സേവാഭാരതിയുടെ രക്തപരിശോധനാ യൂണിറ്റിനായി വിനായക എസ്.അജിത് കുമാർ 10 ലക്ഷം രൂപ സംഭാവന നൽകും.