സമ്മർ ക്യാമ്പ്

Wednesday 15 April 2026 12:03 AM IST

താനൂർ: എം.ജി.എം താനാളൂർ മണ്ഡലം കമ്മിറ്റിയുടെയും സ്റ്റുഡന്റ് വിംഗിന്റെയും സംയുക്താഭിമുഖ്യത്തിൽ താനൂർ എം.ടി.ക്യൂ ക്യാമ്പസിൽ നടന്ന 'വഹ്ദ' സമ്മർ ക്യാമ്പ് താനൂർ നഗരസഭ ചെയർപേഴ്സൺ നെസ്ല ബഷീർ ഉദ്ഘാടനം ചെയ്തു.എംജിഎം മണ്ഡലം പ്രസിഡന്റ് ഡോ. പി.പി. സാജിത അദ്ധ്യക്ഷതയായിരുന്നു. അനൂഫ് അൻസാരി, ഷഹനാ ഷെറിൻ, നെസ്മൽ വാസിത്വി, അനീസ് ഹാദി എന്നിവർ പഠന ക്ലാസുകൾക്ക് നേതൃത്വം നൽകി. ജില്ല എം.ജി.എം സെക്രട്ടറി ആയിഷ ചെറുമുക്ക് മുഖ്യാതിഥിയായി. കെ.എൻ.എം സംസ്ഥാന പ്രവർത്തക സമിതി അംഗം ഉബൈദുള്ള മദനി, മണ്ഡലം പ്രസിഡന്റ് എൻ.കെ. സിദ്ദിഖ് അൻസാരി, സെക്രട്ടറി ടി.പി അബ്ദുറസാഖ് പകര, എം.ടി.മുഹമ്മദ്, പി.എസ് മുഹമ്മദ്, മുഹ്ഫില റിസ്ലി, എ.കെ.നവാസ്, ഷാലിമ, കെ സഫിയ, എൻ.കെ റുക്കിയ, സി.എൻ ഷരീഫ, കെ.ടി. സെലീന , ഹഫ്സ, കെ.ടി.അർഷക്ക്, ജുവൈരിയ, ആയിഷ, ഷക്കീല, പി. ബിഷാറ പ്രസംഗിച്ചു