കമ്മിൻസ് മടങ്ങിയെത്തുന്നു

Wednesday 15 April 2026 12:27 AM IST

ഹൈദരാബാദ് : സൺറൈസേഴ്സ് ഹൈദരാബാദിന് ആശ്വാസം പകർന്ന് ഓസ്ട്രേലിയൻ സൂപ്പർ താരം പാറ്റ് കമ്മിൻസ് പരിക്ക് മാറി മടങ്ങിയെത്തുന്നു. ദീർഘനാളായി പരിക്കിന്റെ പി‌‌ടിയിലായിരുന്ന കമ്മിൻസ് കഴിഞ്ഞമാസം ഐ.പി.എല്ലിനായി ഇന്ത്യയിലെത്തിയിരുന്നെങ്കിലും ഒരു മത്സരം പോലും കളിക്കാതെ നാട്ടിലേക്ക് മടങ്ങി. ഇന്ന് ഓസ്ട്രേലിയയിൽ കമ്മിൻസ് ഫിറ്റ്നെസ് ടെസ്റ്റിന് വിധേയനാകുന്നുണ്ട്. ടെസ്റ്റ് പാസായാൽ ഐ.പി.എല്ലിനായെത്തും. 17ന് ചെന്നൈ സൂപ്പർ കിംഗ്സിന് എതിരായ മത്സരത്തിൽ കളിക്കാൻ കമ്മിൻസ് ഉണ്ടാകുമെന്നാണ് സൺറൈസേഴ്സിന്റെ പ്രതീക്ഷ.