ആർച്ചെറി പരിശീലന ക്യാമ്പ്

Wednesday 15 April 2026 12:42 AM IST

കൊല്ലം: ആർച്ചെറി മത്സരങ്ങളുടെ നിലവാരം ഉയർത്തുകയും കൂടുതൽ താരങ്ങളെ മത്സര സജ്ജമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ജില്ലാ ആർച്ചെറി അസോസിയേഷൻ, കേരള സ്റ്റേറ്റ് ആർച്ചെറി അസോസിയേഷന്റെ

സഹകരണത്തോടെ ജി​ല്ലയി​ൽ നടത്തുന്ന ആർച്ചെറി പരിശീലനങ്ങൾക്ക് തുടക്കമായി. ചവറ വലിയത്ത് ബി.എഡ് കോളേജ്, കൊല്ലം - ഫാത്തിമ മാതാ നാഷണൽ കോളേജ് എന്നി​വി​ടങ്ങളി​ലാണ് പരിശീലനം. ദേശീയ ഗെയിംസ് മെഡൽ ജേതാവും ലെവൽ 2 പരിശീലകയുമായ എ.വി​. ഐശ്വര്യയുടെ നേത്യത്വത്തിലാണ് പരിശീലനം. 5 വയസ് മുതലുള്ള കുട്ടികൾക്ക് പങ്കെടുക്കാം.

കൂടുതൽ വിപരങ്ങൾക്ക് ഫോൺ​: 892124 2746, 8129767878