നിതിന്റെ വീട്ടിലെത്തി കൊടിക്കുന്നിൽ

Wednesday 15 April 2026 12:46 AM IST

നെടുമങ്ങാട് : നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ അതീവ ഖേദകരവും വേദനാജനകവുമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ്. നിതിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിട്ടുവീഴ്ചയില്ലാതെ കർശനമായ നിയമനടപടി സ്വീകരിക്കണം. ജാതി അധിക്ഷേപം ഉൾപ്പെടെയുള്ള എല്ലാ ആരോപണങ്ങളും എസ്.സി/എസ്.ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി അന്വേഷണം നടത്തണം.